ആഭരണ പ്രേമികൾക്ക് ചെറിയൊരു ആശ്വാസം; സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 56,800 രൂപയാണ്. മൂന്ന് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില ഉയർന്നിരുന്നു. 480 രൂപയാണ് ഇന്നലെ ഒറ്റ ദിവസംകൊണ്ട് വർധിച്ചത്. വെള്ളിയുടെ വിലയും ഇന്നലെ ഉയർന്നിരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.
ഡിസംബര്‍ ആദ്യവാരത്തില്‍ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 57,200 രൂപയായിരുന്നു. 2ന് ഒരു പവൻ സ്വർണത്തിന് 480 രൂപ കുറഞ്ഞ് വിപണി വില 56,720 രൂപയായി. 3ന് 320 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വില 57,040 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും സ്വര്‍ണ വില മാറികൊണ്ടിരുന്നു. എന്നാല്‍ ഡിസംബര്‍ ആറ്, ഏഴ് തീയതികള്‍ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. 9നാണ് വീണ്ടും 120 ഉയര്‍ന്ന് 57,040 രൂപയായി ഉയര്‍ന്നത്.
ഡിസംബർ 10ന് ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയര്‍ന്ന് ഒരു പവൻ സ്വർണത്തിന്റെ വിവിപണി വില 57,640 രൂപയായി. പിന്നീടുള്ള ദിവസങ്ങളില്‍ കൂടിയും കുറഞ്ഞും സ്വര്‍ണവിലയില്‍ മാറ്റമുണ്ടായി. ഡിസംബർ 180ന് ഒരു പവൻ സ്വർണത്തിന് 120 രൂപകുറഞ്ഞ് വിപണി വില 57,080 രൂപയായി മാറി. തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളിലും വില കുറഞ്ഞ് തന്നെയായിരുന്നു.
Description: There is no change in gold prices in the state today