തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് പുഴയിലേക്ക് തലകീഴായി മറിഞ്ഞു; മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്


കോടഞ്ചേരി: തിരുവമ്പാടിയില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ് പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം. തിരുവമ്പാടി ആനക്കാംപൊയില്‍ റോഡില്‍ കാളിയാമ്പുഴ പുഴയിലേയക്ക് കെ.എസ്.ആര്‍.ടി.സി ബസ്സ് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

നിരവധി പേര്‍ ബസ്സിനുള്ളില്‍ കുടുങ്ങിയിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. ക്രെയിന്‍ സ്ഥലത്തെത്തി ബസ്സ് പുഴയില്‍ നിന്നും ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

Description: A KSRTC bus lost control and fell into the river in Tiruvambadi