വിഷരഹിത പച്ചക്കറിക്കായി വീട്ടിലൊരു അടുക്കളത്തോട്ടം; വിത്തുകൾ വിതരണം ചെയ്ത് ജെസിഐ കല്ലാച്ചി


കല്ലാച്ചി: ഉത്സവ സീസണിലേക്കുള്ള പച്ചക്കറികൾ അടുക്കളത്തോട്ടം വഴി ഉൽപ്പാദിപ്പിക്കാനായി ജെ സി ഐ കല്ലാച്ചിയുടെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിവി മുഹമ്മദലി നാദാപുരം പ്രസ്സ്‌ ക്ലബ്ബ്‌ പ്രസിഡന്റ്‌ സി രാഗേഷിന് വിത്തുകൾ നൽകി വിതരണോദ്ഘാടനം നിർവ്വഹിച്ചു.

ചടങ്ങിൽ ജെസിഐ പ്രസിഡന്റ്‌ ഷംസുദ്ദീൻ ഇല്ലത്ത്‌ അദ്യക്ഷത വഹിച്ചു, ഷബാന, സൈനബ ടീച്ചർ, കവയത്രി റഹ്മ ടീച്ചർ, കോഡിനേറ്റർ അഷ്‌റഫ്‌ മാസ്റ്റർ, ശ്രീജേഷ്‌ ഗിഫ്റ്ററി,ഐമൻ എന്നിവർ സംബന്ധിച്ചു ആദ്യഘട്ടത്തിൽ തെരെഞ്ഞെടുത്ത 50 പേർക്കാണ് വിത്ത്‌ വിതരണം ചെയ്തത്‌.