കക്കയം ഡാം റോഡിൽ കൂറ്റൻ പാറ റോഡിലേക്ക് വീണു; ഗതാഗതം മുടങ്ങിയത് മണിക്കൂറുകളോളം
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ് റോഡില്‍ ബിവിസി ഭാഗത്ത് കൂറ്റന്‍ പാറ റോഡിലേക്ക് പൊട്ടിവീണു. ഇതോടെ വ്യാഴായ്ച ഉച്ച മുതുല്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു. ഹൈഡല്‍ ടൂറിസത്തിലെ ജീവനക്കാര്‍ കടന്നു പോയി ഏതാനും സമയം കഴിഞ്ഞാണ് പാറ റോഡിലേക്ക് വീണത്. പാറ കഷ്ണം റോഡില്‍ തന്നെ നിന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു ഇന്നലെ ഈ റോഡിലൂടെ സഞ്ചരിക്കാന്‍ സാധിച്ചിരുന്നുള്ളൂ. തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും പോലീസ്, വനം വകുപ്പ് ഉദ്യാഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ജെഎസ്ഇബി ഉപയോഗിച്ച് പാറ റോഡില്‍ നിന്നും സൈഡിലേക്ക് മാറ്റി ഗതാഗതം പുന:സ്ഥാപിച്ചുട്ടുണ്ട്. വിഷയത്തില്‍ പരിഹാരം തേടി പിഡബ്ല്യഡി, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയതായി പഞ്ചായത്ത്
പ്രസിഡന്റ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കക്കയം ഡാം, ടൂറിസ്റ്റ് കേന്ദ്രം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലക്ക് പോവുന്ന റോഡാണിത്. കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഡാം തുറക്കുന്നതിന് ഉദ്യോഗസ്ഥര്‍ ഈ റൂട്ടിലൂടെയാണ് നിരന്തരം സഞ്ചരിക്കുന്നത്. പാറ കഷ്ണം വീണതോടെ ഇന്നലെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍, വനം വകുപ്പ്, പോലീസ് എന്നിവരെല്ലാം ഡാം സൈറ്റിലേക്ക് പോകാന്‍ ബുദ്ധിമുട്ടിയിരുന്നു.
കഴിഞ്ഞ ദിവസവും ബിവിസി മേഖലയില്‍ പാറ വീണ് ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു. തുടര്‍ച്ചയായി പാറ പൊട്ടുന്നത് യാത്രക്കാര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്.