വിലങ്ങാട് വനഭൂമിയിൽ വൻ തീപ്പിടുത്തം; കൃഷിയിടങ്ങളിലും ജനവാസ മേഖലയിലും തീപ്പടരുമോയെന്ന് ആശങ്ക
നാദാപുരം: വിലങ്ങാട് വനഭൂമിയിൽ വൻ തീപ്പിടുത്തം. തെകെ വായാട് റവന്യൂ ഫോറസ്റ്റിലാണ് തീ പടർന്നത്. കാട്ടുതീ കൃഷിയിടങ്ങളില്ലേക്കും പടരുകയാണ്. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഇന്ന് വൈകീട്ട് 5 മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത് ഇത് വളരെ പെട്ടന്ന് മറ്റിടങ്ങളിലേക്കും പടരുകയായിരുന്നു. ജനവാസ മേഖലയിലേക്ക് തീ പടരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രദേശത്ത് നിലനിൽക്കുന്ന ശക്തമായ കാറ്റ് തീ പടരാൻ കാരണമായി. ആറ് ഏക്കറിലേറെ ഭൂമിയിൽ തീ പടർന്നിട്ടുണ്ട്.

കൃഷിയിടത്തിലേക്ക് തീ പടർന്ന് റബ്ബർ തോട്ടങ്ങളിൽ നാശം വരുത്തിയിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ഊർജ്ജിതമായ ശ്രമം ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ നടന്നുവരുന്നു.
Summary: A huge fire broke out in Vilangad forest land; There is concern that fires will break out in agricultural fields and residential areas