പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന എടച്ചേരി സ്വദേശിയായ വീട്ടമ്മ മരിച്ചു


എടച്ചേരി: പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടച്ചേരി കൊമ്മിളി പള്ളിക്ക് സമീപം ചുണ്ടയില്‍ താഴെകുനി ദേവി (80) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ടാണ് വീടിന് സമീപത്ത് വച്ച് ദേവിക്ക് പാമ്പ് കടിയേറ്റത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് ആറ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

ഭര്‍ത്താവ്: പരേതനായ കണാരന്‍. മക്കള്‍: ബാബു, രാജന്‍, ഉഷ.

മരുമക്കള്‍: രാജീവന്‍, ശോഭ, സരള. സംസ്‌കാരം ഇന്ന് രാവിലെ 9മണിക്ക് വീട്ടുവളപ്പില്‍.