ചെറുവണ്ണൂര്‍ അയോല്‍പ്പടി ബസ്റ്റോപ്പിന് സമീപം കാട്ടുപന്നികള്‍ ഓട്ടോയ്ക്ക് കുറുകെ ചാടി; ഇടിയുടെ ആഘാതത്തില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്ക്


ചെറുവണ്ണൂര്‍: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഓട്ടോ കനാലിലേക്ക് മറിഞ്ഞ് ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. മേപ്പയ്യൂര്‍ കച്ചേരിപ്പറമ്പ് ചന്തപ്പന്റെ മകന്‍ ഷിജുവിനാണ് പരിക്കുപറ്റിയത്. ചെറുവണ്ണൂര്‍ മേപ്പയ്യൂര്‍ റോഡില്‍ അയോല്‍പ്പടി ബസ്റ്റോപ്പിന് സമീപത്താണ് ഇന്ന് ഉച്ചയ്ക്ക് 12.30 ഓടെ കാട്ടുപന്നിക്കൂട്ടം ഓട്ടോയ്ക്ക് കുറുകെ ചാടിയത്.

ഇതേതുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ കനാലിലേക്ക് തല കീഴായി മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഷിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വാഹനത്തില്‍ മറ്റ് യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.

summary: a herd of wild boar jumped across the auto and injured the auto driver