രോഗ ശയ്യയിൽ കിടക്കുന്ന കച്ചവടക്കാർക്ക് ഒരു കൈത്താങ്ങ്; ചാരിറ്റി പ്രവർത്തനവുമായി നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ


നാദാപുരം: രോഗ ശയ്യയിൽ കിടക്കുന്ന കച്ചവടക്കാർക്ക് കൈത്താങ്ങുമായി നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ. ചാരിറ്റി പ്രവർത്തനം നാദാപുരം പോലീസ് സബ് ഇൻസ്‌പെക്ടർ നൗഷാദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന ടി. നസിറുദ്ധീൻ അനുസ്മരണ ചടങ്ങും വേദിയിൽ നടന്നു .

പെയിന്റ് ഡിലേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആയി തിരഞ്ഞെടുത്ത യൂണിറ്റ് പ്രസിഡന്റ്‌ ഏരത് ഇക്ബാലിനുള്ള സ്വീകരണവും ചടങ്ങിൽ നടന്നു. കണേക്കൽ അബ്ബാസ്, സൈദ് കൊറോത്ത, ഹാരിസ് മാതോട്ടത്തിൽ, റാഷിദ്‌ കക്കാടൻ, സനൂജ്, ചന്ദ്രൻ ഐശ്ര്യ, കബീർ തങ്ങൾ എന്നിവർ സംബന്ധിച്ചു.