കനത്ത മഴ വകവെച്ചില്ല; വെള്ളക്കെട്ടില്‍ അകപ്പെട്ട നാലംഗ കുടുംബത്തെ അതിസാഹസികമായി രക്ഷിച്ച് കല്ലൂരിലെ യുവാക്കള്‍
കല്ലൂര്‍: വെള്ളക്കെട്ടില്‍ അകപ്പെട്ട കാര്‍ യാത്രക്കാരെ അതിസാഹസികമായി രക്ഷപ്പെടുത്തി ഒരു കൂട്ടം യുവാക്കള്‍. ഇന്നലെ രാത്രി 8മണിക്ക് കല്ലൂര്‍ അറക്കല്‍ റോഡിലായിരുന്നു സംഭവം.
മൂരിക്കുത്തിയില്‍ നിന്നും ചെനായിക്ക് പോവുകയായിരുന്ന നാലാംഗ കുടുംബം സഞ്ചരിച്ച കാറാണ് കല്ലൂര്‍ അറക്കല്‍ റോഡിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടത്.
റോഡില്‍ വെള്ളക്കെട്ടുള്ളതറിയാതെ കാര്‍ വെള്ളത്തിലേക്ക് ഇറക്കുകയായിരുന്നു. എന്നാല്‍ ശക്തമായി മഴ കൂടി പെയ്തതോടെ വെള്ളക്കെട്ടില്‍ നിന്നും കാര്‍ നീങ്ങിയില്ല.

ഈ സമയത്ത് സംഭവ സ്ഥലത്തുണ്ടായിരുന്ന ടി.കെ.ബീരാൻകുട്ടി ഹാജി ,കെ എം രജനീഷ് ,പി എം അബൂബക്കർ,അറക്കൽ നവാസ്, ഷിജിൻ കെ. ഇ, സുജീഷ് വാഴയിൽ, ഉണ്ണി കൈപ്രം, സാദിഖ് പൊയിൽ, പാറക്കെട്ടിൽ ജലീൽ ഓട്ടോഡ്രൈവർ ബിനു എന്നിവര്‍ മഴയെ വകവെക്കാതെ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങി. യുവാക്കളുടെ സന്ദര്‍ഭോചിതമായ ഇടപെടല്‍ കാരണം വലിയ ദുരന്തമാണ് ഒഴിവായത്.