ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവാന്‍ ഒരു കൂട്ടം കലാകാരന്മാര്‍ ഒന്നിക്കുന്നു; വടകരയില്‍ 31ന് കലാസംഗമം


വടകര: വിലങ്ങാട്, വയനാട് ദുരിതബാധിതര്‍ക്ക് സഹായവുമായി വടകരയിലെ ഒരു കൂട്ടം കലാകാരന്മാര്‍. ആഗസ്ത് 31ന് വടകര പുതിയ ബസ് സ്റ്റാന്റില്‍ സംഘടിപ്പിക്കുന്ന ‘ദുരന്തമേഖലയ്‌ക്കൊരു കൈത്താങ്ങ്’ എന്ന പരിപാടിയില്‍ വടകരയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ കലാകാരന്മാര്‍ പങ്കെടുക്കും.

പരിപാടി വിജയിപ്പിക്കാന്‍ സ്വാഗതസംഘം രൂപികരിച്ചു. മണലില്‍ മോഹനന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ സതീശന്‍, വേണു കക്കട്ടില്‍, പി.കെ കൃഷ്ണദാസ്, വത്സലന്‍ കുനിയില്‍, എം സനല്‍, ആശിര്‍ വടകര, ഇ.വി വത്സന്‍, ഓസ്‌കാര്‍ മനോജ്, പ്രതാപ് മൊണാലിസ, ഒവി സന്ദീപ്, കെ.കെ ശ്രീജിത്ത്, ആസിഫ് കുന്നത്ത് എന്നിവര്‍ സംസാരിച്ചു.

രാംലാല്‍ ഷമ്മി സ്വാഗതവും, ടിവിഎ ജലീല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍ ടി.വി ജലീല്‍ (ചെയര്‍മാന്‍), മണലില്‍ മോഹനന്‍ (ജനറല്‍ കണ്‍വീനര്‍).

Description: A group of artists from Vadakara help the victims of Vilangad and Wayanad.