യാത്രാമധ്യേ കൊയിലാണ്ടി സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസ്സുകാരിയുടെ കൈവിരലില്‍ സ്വര്‍ണ്ണമോതിരം കുടുങ്ങി; ഒടുവില്‍ രക്ഷകരായി അഗ്‌നിരക്ഷാ സേന


കൊയിലാണ്ടി: മൂന്ന് വയസ്സുകാരിയുടെ കൈവിരലില്‍ കുടുങ്ങിയ സ്വര്‍ണ്ണമോതിരം ഊരിയെടുത്ത് ഫയര്‍ഫോഴ്‌സ്. കൊയിലാണ്ടി സ്വദേശികളായ ഡോ: ആലിയ മറിയം, റുമൈസ് എന്നിവരുടെ മകൾ റുഅ ഹെലൻ എന്ന മൂന്നുവയസ്സുകാരിയുടെ കൈവിരലിലാണ് സ്വര്‍ണ്ണമോതിരം കുരുങ്ങിയത്.

മോതിരം ഊരിയെടുക്കാന്‍ വീട്ടുകാര്‍ ഏറെ പണിപ്പെട്ടെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. യാത്രയില്‍ ആയതിനാല്‍ സ്ഥലത്തെ സ്വകാര്യ ക്ലിനിക്കിനേയും സമീപിച്ചെങ്കിലും ഊരിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍ കോഴിക്കോട് മീഞ്ചന്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ്നേയും സമീപിക്കുകയായിരുന്നു. അല്പനേരത്തെ പരിശ്രമത്തിനൊടുവില്‍ മെറ്റല്‍ കട്ടര്‍ ഉപയോഗിച്ച് മോതിരം മുറിച്ചുമാറ്റുകയും ചെയ്തു.