നൂറടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണു; മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആടിനെ രക്ഷപ്പെടുത്തി പേരാമ്പ്ര അഗ്നിരക്ഷാസേന


പേരാമ്പ്ര: കിണറ്റില്‍ വീണ ആടിനെ രക്ഷിച്ചു. പേരാമ്പ്ര എരത്ത് മുക്ക് കരുവന്റെ മീത്തല്‍ റഫീഖ് എന്ന ആളുടെ ആടിനെയാണ് പേരാമ്പ്ര അഗ്നിരക്ഷാ സേനയയുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്.

ശനിയാഴ്ച്ച രാവിലെ 9മണിയോടെയാണ് ആട് നൂറടിയോളം താഴ്ച്ചയുള്ള കിണറ്റില്‍ വീണത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്നിരക്ഷാസേനാഗങ്ങള്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ശ്രീകാന്ത് ചെയര്‍ നോട്ടിന്റെ സഹായത്തോടുകൂടി കിണറ്റില്‍ ഇറങ്ങുകയും ആടിനെ സുരക്ഷിതമായി കരയ്ക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു.

ആഴം കൂടിയ കിണര്‍ ആയതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനം ശ്രമകരമായിരുന്നു എങ്കിലും സേനാംഗങ്ങളുടെ പരിശ്രമത്താല്‍ ആടിനെ സുരക്ഷിതമായി രക്ഷിക്കാനായി. സീനിയര്‍ ഓഫീസര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ സേനാംഗങ്ങളായ സിജീഷ്, ശിഖിലേഷ്, വിപിന്‍, പ്രശാന്ത് , ബാബു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.