മണിയൂരിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ ആട് വീണു; രക്ഷകരായി അഗ്നി രക്ഷാ സേന
മണിയൂർ: ചെരണ്ടത്തൂരിൽ നൂറടി താഴ്ചയുള്ള കിണറ്റിൽ വീണ ആടിനെ രക്ഷിച്ചു. അരീക്കൽ പാത്തുമ്മയുടെ ആടാണ് നാലാം വാർഡിൽ ചെരണ്ടത്തൂർ റോഡ് നമ്പ്യാർ മലയിലെ കിണറ്റിൽ വീണത്.
ഫയർ ആന്റ്റ് റസ്ക്യൂ ഓഫീസർ മനോജ് കിഴക്കെക്കര അതിസാഹസികമായി കിണറ്റിൽ ഇറങ്ങിയാണ് ആടിനെ കരക്കെത്തിച്ചത്. അസിസ്റ്റൻ്റ് സ്‌റ്റേഷൻ ഓഫീസർ പി.വിജിത്ത് കുമാർ, സീനിയർ ഫയർ ആന്റ് റസ്ക്യൂ ഓഫീസർ അനീഷ്.ഒ, റസ്ക്യൂ ഓഫീസർമാരായ സന്തോഷ്.കെ, ബിനീഷ്.വി.കെ, റിജീഷ് കുമാർ, സത്യൻ.എൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Summary: A goat fell into a well a hundred feet deep in Maniyur; Agni Raksha Sena as rescuers