രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് കുടിച്ചാൽ മതി, ഏതു തടിച്ച ശരീരവും മെലിയും; വെണ്ടയ്ക്ക കൊണ്ട് തയ്യാറാക്കാം കിടിലൻ പാനിയം
ശരീര ഭാരം കുറയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം പേരും. വെണ്ടയ്ക്ക കൊണ്ട് ശരീര ഭാരം കുറയ്ക്കാം. നന്നായി കഴുകിയെടുത്ത മൂന്ന് വെണ്ടയ്ക്ക നടുവെ പിളർന്ന ശേഷം ഒരു ഗ്ലാസ് വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. വെണ്ടയ്ക്ക കുതിർന്ന ശേഷം പിഴിഞ്ഞ് അരിച്ച് ഉപയോഗിക്കാം. രാവിലെ വെറും വയറ്റിൽ വേണം ഇത് കുടിക്കാൻ.
ഈ പാനീയം ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. മൃഗങ്ങളിൽ നടത്തിയ പഠനത്തിലാണ് ഇത് പ്രായോഗികമാണെന്ന് തെളിഞ്ഞത്. വെണ്ടയ്ക്കയിൽ നിന്നെടുത്ത കാർബ്സ് മൃഗങ്ങൾക്ക് നൽകുക വഴി അവയുടെ ശരീരഭാരം കുറയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവും, കൊളസ്ട്രോളും കുറഞ്ഞതായും പഠനത്തിൽ കണ്ടു.
വെണ്ടയ്ക്കയിട്ട വെള്ളം പൊതുവെ സുരക്ഷിതമാണെങ്കിലും ചിലരിൽ ഇത് അലർജിക്ക് കാരണമാകാം. ഇത് കൂടിയ അളവിൽ ഉപയോഗിച്ചാൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും.