ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാന്‍ ചെമ്മരത്തൂരില്‍ നിന്നും ഒരു പെണ്‍കുട്ടി; ഭവ്യരാജ് കണ്ണോത്തിന് നാടിന്റെ അനുമോദനം


ചെമ്മരത്തൂർ: ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങാനൊരുങ്ങി ചെമ്മരത്തൂര്‍ സ്വദേശി ഭവ്യരാജ് കണ്ണോത്ത്. ചെക്ക് പ്രാഗിൽ നടക്കുന്ന ജി.ഹാവ ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ‘ദിനോസറിൻ്റെ മുട്ട’ എന്ന ഹ്രസ്വ ചിത്രത്തിൻ്റെ ഛായാഗ്രാഹകയാണ് ഭവ്യരാജ്‌. നാടിന് അഭിമാനമായ ഭവ്യയെ ചെമ്മരത്തൂർ വാട്‌സ്ആപ്പ് ഗ്രൂപ്പ് അനുമോദിച്ചു.

അഹമ്മദാബാദിൽ വച്ച് നടന്ന അൽപവിരമ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ നോൺ – ഫിക്ഷൻ ഫിലിമിനുള്ള ഗോൾഡൻ കോമ പുരസ്കാരവും ‘ദിനോസറിൻ്റെ മുട്ട’ എന്ന ഹ്രസ്വ ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. മാത്രമല്ല റഷ്യയിലെ മോസ്കോയിൽ നടക്കുന്ന വിജിഐകെ ഇൻ്റർനാഷണൽ സ്റ്റുഡന്‍സ്‌ ഫിലിം ഫെസ്റ്റിവലിലും ഹ്രസ്വചിത്രം തെരഞ്ഞെടുത്തിരുന്നു.

കണ്ണോത്ത് ബാബുരാജിൻ്റെയും ലീനയുടേയും മകളാണ് ഭവ്യരാജ്‌. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിലെ അവസാനവർഷ ഛായാഗ്രഹണ വിദ്യാർത്ഥിനിയാണ്.

Description: A girl from Chemmarathur to shine at the International Documentary Film Festiva