മാർച്ച് മൂന്ന് ലോക കേൾവിദിനം; കേൾവിക്കുറവുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സൗജന്യ കേൾവിപരിശോധന ക്യാമ്പ്
കോഴിക്കോട് : ലോക കേൾവിദിനമായ മാർച്ച് മൂന്നിന് സൗജന്യ കേൾവിപരിശോധന ക്യാമ്പ് സംഘടിപ്പിക്കും. അസെന്റ് ഇ.എൻ.ടി. ആശുപത്രിയിൽ കേൾവിദിന സംഗമവും പരിശോധനാക്യാമ്പും നടത്തും.
കേൾവിക്കുറവുമൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്കായി സംഘടിപ്പിക്കുന്ന സൗജന്യ കേൾവിപരിശോധന ക്യാമ്പ് രാവിലെ 9.30 മണി മുതൽ 4.30 വരെ നടക്കുക.
കേൾവിദിന സംഗമത്തിന്റെ ഭാഗമായി കോഴിക്കോട് ഉദയം ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികൾക്കുള്ള സൗജന്യ കേൾവിസഹായി വിതരണവും നടക്കും. എം.കെ. രാഘവൻ എം.പി. സബ്കളക്ടർ ചെൽസാസിനിക്ക് കൈമാറും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പങ്കെടുക്കാൻ കഴിയുക. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 9072663382.