സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനം: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പതിയാരക്കരയിലെ സൗജന്യ നേത്ര പരിശോധന ക്യാമ്പ്


മണിയൂർ: സി.പി.ഐ.എം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതിയാരക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും പതിയാരക്കരയിലെ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ എകെജി വായനശാലക്ക് സമീപം തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1മണിവരെ സംഘടിപ്പിച്ച ക്യാമ്പില്‍ നൂറിലധികം പേര്‍ പങ്കെടുത്തു.

വാർഡ് മെമ്പർ പി.രചനി ടീച്ചർ ഉദ്ഘാടനം ചെയ്തു. അഭയം ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി സി.കെ സതീശൻ അധ്യക്ഷത വഹിച്ചു. ടി.പി കുഞ്ഞികൃഷ്ണൻ, സി മനോജൻ എന്നിവർ പ്രസംഗിച്ചു. വിദോഷ് .സി, വിപിൻ ആർ.കെ, സി.കെ രാജീവൻ, വി.വി സുരേന്ദ്രൻ, രാമകൃഷ്ണൻ വി.കെ, പി. രാജേന്ദ്രൻ, മിനി ആർ.കെ, രാജൻ പാറക്കണ്ടി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിൽ 120 പേരെ ഡോക്ടർമാർ പരിശോധിച്ചു. ഇതിൽ 17 പേരെ തിമിര ശാസ്ത്രക്രിയക്കായി തെരഞ്ഞെടുത്തു. കൂടാതെ ക്യാമ്പിൽപങ്കെടുത്ത 37 പേരെ വിദഗ്ദ ചികിത്സക്കായി കോം ട്രസ്റ്റ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്തു. ക്യാമ്പിൽ നിന്നും തിമിര ശസ്ത്രക്രിയക്ക് തെരഞ്ഞെടുക്കുന്നവർക്ക് സൗജന്യമായി കോംട്രസ്റ്റ് കണ്ണാശുപത്രിയിൽ നിന്ന് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളും സൗജന്യമായിരിക്കും.

വിശദപരിശോധനക്ക് ആശുപത്രിയിലേക്ക് നിർദേശിച്ചവർക്ക് സൗജന്യ വിഭാഗത്തിലൂടെ നേത്ര പരിശോധന നടത്തും. എന്നാൽ വിദഗ്ധ വിഭാഗങ്ങളിലെ (റെറ്റിന, ഗ്ലോക്കോമ തുടങ്ങിയ) പരിശോധന ആവശ്യമായി വന്നാൽ ഫീസ് നൽകേണ്ടിവരും. ഏതെങ്കിലും വിധത്തിലുള്ള ടെസ്റ്റുകളോ, തിമിരശസ്ത്രക്രിയയല്ലാതെ റെറ്റിന, ഗ്ലോക്കോമ തുടങ്ങിയ വിഭാഗങ്ങളിലെ ശസ്ത്രക്രിയയോ നിർദേശിച്ചാൽ സൗജന്യ വിഭാഗത്തിലെ കുറഞ്ഞ നിരക്ക് മാത്രമേ ആവശ്യമായി വരുകയുള്ളൂ.

Description: A free eye examination camp was organized under the leadership of Pathiyarkara local committee