താമരശേരിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ നാലാം ക്ലാസ് വിദ്യാർത്ഥി മുങ്ങിമരിച്ചു


താമരശ്ശേരി: വെളിമണ്ണയിൽ ഒമ്പതു വയസുകാരൻ പുഴയില്‍ മുങ്ങിമരിച്ചു. നാലാം ക്ലാസ് വിദ്യാർഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് (ഒമ്പത്) ആണ് മരിച്ചത്. വെളിമണ്ണ യു.പി സ്കൂള്‍ വിദ്യാർഥിയാണ്.

കുട്ടി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിപ്പോയെന്നാണ് സംശയം. കളിക്കാൻ പോയ കുട്ടി രാത്രിയായിട്ടും വീട്ടില്‍ എത്താത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തെരച്ചിലിലാണ് വെളിമണ്ണ കടവില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്.

Summary: A fourth-grade student drowned while bathing in a river in Thamarassery.