പാനൂരിൽ തിളച്ചവെള്ളം മറിഞ്ഞ് ഗുരുതരമായി പൊള്ളലേറ്റു; ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു
പാനൂർ: തിളച്ചവെള്ളം അബദ്ധത്തിൽ മറിഞ്ഞ് പൊള്ളലേറ്റ് ചികിൽസയിലായിരുന്ന 4 വയസ്സുകാരി മരിച്ചു. പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതിൽ അബ്‌ദുള്ള – സുമിയത്ത് ദമ്ബതികളുടെ മകൾ സൈഫ ആയിഷയാണ് മരിച്ചത്.
ഗുരുതരമായി വെള്ളലേറ്റ് സ്വകാര്യാശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണപ്പെട്ടത്. പരിയാരത്ത് പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അസ്വാഭാവിക മരണത്തിന് കൊളവല്ലൂർ പൊലീസ് അന്വേഷണം തുടരുകയാണ്.
തങ്ങൾ പീടിക സഹ്റ പബ്ലിക്ക് സൾ എൽ.കെ.ജി വിദ്യാർത്ഥിനിയാണ് സൈഫ. സനഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്നാൻ എന്നിവർ സഹോദരങ്ങളാണ്.
Summary: A four-year-old girl who was being treated for burns after spilling boiling water died in Panur