മൂരാട് പാലത്തിനുസമീപം അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി


വടകര: മൂരാട് പാലത്തിന് സമീപം അടിക്കാടിനും ഉണങ്ങിയ പുല്ലിനും തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് രാവിലെ 11മണിയോടെയാണ് സംഭവം. നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള സ്ഥലത്താണ് തീപിടിച്ചത്.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണച്ചു. പെട്ടെന്ന് തന്നെ തീ അണച്ചതിനാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് തീ പടര്‍ന്നില്ല.

അപകടത്തില്‍ മറ്റ് നാശങ്ങളില്ല. സീനിയർ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ്.ഒയുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ജയ്സൽ.പി.കെ, റിജീഷ് കുമാർ, എം.എം ബിനീഷ്, വി.കെ.ലികേഷ്, ആനന്ദ്.എം, ഫസലുള്ള.കെ എന്നിവരടങ്ങിയ സംഘമാണ് തീ അണച്ചത്‌.

Description: A forest fire near Moorad Bridge caused panic