ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു; വള്ളത്തിന് കേടുപാടുകള്‍


ഒഞ്ചിയം: ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് വ്യാഴാഴ്ച മീന്‍പിടിക്കാന്‍ പോയ വള്ളം അപകടത്തില്‍പ്പെട്ടു. തൊഴിലാളികള്‍ രക്ഷപ്പെട്ടു.

പയ്യോളി സ്വദേശി കറുവക്കണ്ടി ബാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പന്തളരാജന്‍ എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പ്പെട്ടത്.

ചോമ്പാലില്‍ നിന്ന് ഒമ്പത് നോട്ടിക്കല്‍ അകലെയാണ് അപകടം നടന്നത്. വള്ളത്തിന് ഏകദേശം 1.30 ലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് വിവരം.