വടകര ടൗണില്‍ പാർക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിന് തീപിടിച്ചു; അപകടം പാര്‍ക്ക് റോഡില്‍


വടകര: വടകര ടൗണില്‍ അടിക്കാടിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. പാര്‍ക്ക് റോഡില്‍ ഫാമിലി വെഡിംഗ്‌സ്, മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് എന്നിവയുടെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ അടിക്കാടിനും പുല്ലിനുമാണ് തീപിടിച്ചത്. ഇന്ന് വൈകുന്നേരം 4.25ഓടെയാണ് സംഭവം.

വിവരം ലഭിച്ചതിനെ തുടര്‍ന്ന് വടകര അഗ്നിശമന സേന ഉടന്‍ സ്ഥലത്തെത്തി തീയണച്ചു. ഏതാണ്ട് 75%ത്തോളം അടിക്കാട് കത്തിനശിച്ചിട്ടുണ്ട്. അപകട സമയത്ത് ഗ്രൗണ്ടിന്റെ ഒരു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ തീയണച്ചതിനാല്‍ മറ്റ് നാശനഷ്ടങ്ങളോ ആളപായമോ ഇല്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സീനിയർ ഫയർ & റെസ്‌ക്യൂ ഓഫീസർ ഒ.അനീഷിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ സന്തോഷ്.കെ, ഷിജേഷ് .ടി, മനോജ് കിഴക്കെക്കര, സാരംഗ് എസ്.ആർ, എൻ സത്യൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്‌.

 

Description: A fire broke out in the undergrowth of a parking lot in Vadakara Town