നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു


പേരാമ്പ്ര: നടുവണ്ണൂരില്‍ വിറകുപുരയ്ക്ക് തീപിടിച്ചു. പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ പറയരുകണ്ടി ബാലന്‍ നായരുടെ വീടിനോട് ചേര്‍ന്നുള്ള വിറക്പുരയാണ് തീപിടിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

പേരാമ്പ്ര ഫയര്‍ഫോഴ്‌സെത്തി തീയണച്ചതിനാല്‍ കൂടുതല്‍ അപകടം ഉണ്ടാവുന്നത് ഒഴിവായി. പേരാമ്പ്ര ഫയര്‍ഫോഴ്‌സിലെ സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.കെ നൗഷാദിന്റെ നേത്രത്വത്തില്‍ രണ്ട് യൂണിറ്റ് സ്ഥലത്ത് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഫയര്‍ഫോവ്‌സ് ഉദ്യോഗസ്ഥരായ ലതീഷ്, സോജു, രതീഷ്, സാരംഗ്, ജിനേഷ , അമല്‍, ഷൈജു, സ്മിതേഷ്, അജീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.