തുറയൂരിൽ ഇന്ന് തീപ്പാറും പോരാട്ടം; അഖിലേന്ത്യാ വോളിബോൾ മേള ഫൈനൽ ഇന്ന്
തുറയൂർ: ടാസ്ക് തുറയൂർ സംഘടിപ്പിക്കുന്ന അഖിലേന്ത്യ വോളി ബോൾ ടൂർണമെന്റിലെ ഡിപ്പാർട്മെന്റ് തല ഫൈനൽ മത്സരത്തിൽ ഇന്ത്യൻ എയർഫോയിസും ഇന്ത്യൻ ആർമിയും തമ്മിൽ ഏറ്റുമുട്ടും. ജില്ലാ തല മത്സരത്തിലെ ഫൈനൽ മത്സരത്തിൽ ആതിഥേയരായ ടാസ്ക് തുറയൂർ സയൻസ് സെന്റർ വടകരയെ നേരിടും. ജില്ലാ തല മത്സരം രാത്രി 7:30 നും അഖിലേന്ത്യ മത്സരം 9:00 മണിക്കും ആരംഭിക്കും.
ഇന്നലെ നടക്കേണ്ടിയിരുന്ന ഇന്ത്യൻ ആർമിയും മുംബൈ സ്പൈക്കേയ്സും തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മത്സരം ഇന്ന് നടത്തുന്നതിൽ മുംബൈ സ്പൈക്കേയ്സ് അസൗകര്യം അറിയിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ത്യൻ ആർമിയെ ഫൈനലിലേക്ക് തിരഞ്ഞെടുക്കുക യായിരുന്നു.

ഇന്നലെ ടിക്കറ്റ് എടുത്ത് കളി കാണാൻ കഴിയാതിരുന്ന കാണികൾക്ക് ഇന്ന് കൗണ്ടർ ഫോയിൽ ഉണ്ടെങ്കിൽ കളി കാണാനുള്ള അവസരം സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.
Summary: A fiery battle in Thurayur today; All India Volleyball Festival final today