വേനല്‍ക്കാലത്ത് വേണം ശ്രദ്ധ ചുറ്റിലും; തീപിടിത്തം ഒഴിവാക്കാൻ അൽപം മുൻകരുതലെടുക്കാം
കേരളത്തില്‍ ചൂട് കൂടുന്നതിനനുസരിച്ച് ജനങ്ങളും ആശങ്കയിലാണ്. വേനല്‍ക്കാലം ആരംഭിക്കുന്നതോടെ ഉണങ്ങിയ പുല്ലുകള്‍ക്കും കാടുകള്‍ക്കും തീപിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ചെറിയ തീപിടുത്തങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അവ വലിയ ദുരന്തത്തിന് തന്നെ കാരണമാവും. അതുകൊണ്ടുതന്നെ വേനല്‍ക്കാലത്തുള്ള തീപിടുത്തങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.
തീപിടിത്തങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
*ചപ്പു ചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം. ചപ്പുചവറുകള്‍ കത്തിച്ച ശേഷം തീ പൂര്‍ണമായി അണഞ്ഞുവെന്നു ഉറപ്പുവരുത്തുക
*തീ പടരാവുന്ന ഉയരത്തിലുള്ള ഷെഡുകള്‍, മരങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ ഭാഗങ്ങളില്‍ തീ കൂട്ടരുത്.
*വഴിയോരങ്ങളില്‍ മാലിന്യം കൂട്ടിയിട്ട് കത്തിക്കാതിരിക്കുക.
*മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക.
*പറമ്പുകളിലെ ഉണങ്ങിയ പുല്ലുകളും കുറ്റിച്ചെടികളും വെട്ടി വൃത്തിയാക്കുക.
*രാത്രിയില്‍ തീയിടാതിരിക്കുക.
*അലക്ഷ്യമായി വലിച്ചെറിയുന്ന സിഗരറ്റുകുറ്റിയില്‍ നിന്നും തീ പടര്‍ന്നാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ആയത് ശ്രദ്ധിക്കുക.
*പാചകം കഴിഞ്ഞാലുടന്‍ പാചകവാതക സിലിണ്ടറിന്റെ ബര്‍ണര്‍ ഓഫാക്കുക.
*അഗ്‌നിശമനസേനയെയോ പോലീസിനെയോ വിവരം അറിയിക്കുമ്പോള്‍ കൃത്യമായ സ്ഥലവിവരങ്ങളും ഫോണ്‍ നമ്പറും നല്‍കുക.
*തീപിടുത്തം ശ്രദ്ധയില്‍പ്പെട്ടാല്‍ 112 ല്‍ പൊലീസിനെ അറിയിക്കാം. ഫയര്‍ഫോഴ്സ് നമ്പര്‍ – 101
Description: A few precautions can be taken to avoid fire