സുന്മനസ്സുകളുടെ കനിവും കാത്ത് ഒരു കുടുംബം; ചെമ്പ്രയില്‍ കട നടത്തുന്ന സാജിദിന്റെ ഭാര്യയുടെ ചികിത്സയ്ക്ക് വേണ്ടത് 60 ലക്ഷം രൂപ, ജീവിതം തിരിച്ചു പിടിക്കാന്‍ മുബശ്ശിറയെ സഹായിക്കാം


പേരാമ്പ്ര: ചെമ്പ്രയില്‍ കട നടത്തുന്ന മലപ്പുറം മൂന്നിയൂര്‍ പാറാക്കാവ് സ്വദേശി സാജിദിന്റെ ഭാര്യ മുബശ്ശിറ(27) ചികിത്സയ്ക്കായി സഹായം തേടുന്നു. രണ്ട് വര്‍ഷത്തിലധികമായി മുബശ്ശിറ കാന്‍സര്‍ ബാധിച്ച് ചികിത്സയിലാണ്.

തുടര്‍ച്ചയായ ചികിത്സയും കീമോ തെറാപ്പിയും മൂലം രോഗം കുറഞ്ഞിരുന്നെങ്കിലും പെട്ടന്ന് രോഗം മൂര്‍ച്ഛിക്കുകയും മജ്ജ മാറ്റിവെക്കല്‍മാത്രമാണ് പരിഹാരമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. എന്നാല്‍ 60 ലക്ഷത്തോളം ചിലവ് വരുന്ന ചികിത്സ സാമ്പത്തികമായി പിന്നോകാവസ്ഥയിലുള്ള കുടുംബത്തിന് താങ്ങാന്‍ സാധിക്കാത്തതാണ്. ആറു വയസ്സും മൂന്നു വയസ്സുമുള്ള രണ്ട് കുട്ടികളാണ് ഇവര്‍ക്കുളളത്.

മുബഷിറയുടെ പേരിലുള്ള google pay /phone pe നമ്പറും ഭര്‍ത്താവ് സാജിദിന്റെ പേരിലുള്ള അക്കൗണ്ട് നമ്പറും ഇതോടൊപ്പം നല്‍കുന്നു.

DATE:13/07/2023
GOOGLE PAY/PHONE PE/PAY TM:8592947117 (MUBASHIRA)
NAME:SAJID C
A/C No 31002073771
IFSC:SBIN0071099
STATE BANK OF INDIA
BRANCH:CHELARI