രാമന്റെ വനവാസവും, ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടുമുണ്ടുന്നതും തുടങ്ങി രാമായണ കഥകള്‍ കാന്‍വാസില്‍ പകര്‍ത്തി കുരുന്നുകള്‍; പേരാമ്പ്രയില്‍ വര്‍ണ്ണകാഴ്ച ഒരുക്കി ചിത്രരചനാമത്സരം


പേരാമ്പ്ര: രാമായണമാസാചരണത്തിന്റെ ഭാഗമായി സംസ്‌കൃതി പേരാമ്പ്രയും
വര്‍ണ്ണമുദ്ര ആര്‍ട് സ്‌കൂളും സംയുക്തമായി നടത്തിയ ചിത്രരചനാമത്സരം ശ്രദ്ധേയമായി. രാമായണ കഥയെ ആസ്പദമാക്കി കുരുന്നുകള്‍ അവരുടെ ഭാവനയില്‍ വരച്ച ചിത്രങ്ങള്‍ ആസ്വാദകര്‍ക്ക് പുത്തനുണര്‍വ്വേകി.

രാമന്റെ വനവാസവും, ലങ്കയില്‍ ഹനുമാന്‍ സീതയെ കണ്ടുമുണ്ടുന്നതും, ലക്ഷ്മണരേഖയും, രാമ-രാവണ യുദ്ധവും, ഹനുമാന്‍ മരുത്വാമല വഹിച്ചുകൊണ്ടുപോകുന്നതും തുടങ്ങി രാമായണകഥയിലെ പല സന്ദര്‍ഭങ്ങളും കുട്ടികളുടെ ക്യാന്‍വാസില്‍ നിറഞ്ഞൊഴുകി. ധാര്‍മ്മിക മൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനെയും ഭരതനെയും വരെ അവര്‍ക്ക് രചനാ വിഷയമായി.

മത്സരത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. എല്‍.പി, യു.പി ഹൈസ്‌കൂള്‍ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം നടത്തിയത്. എല്‍.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശിവാനി.എസ്. എന്‍, രണ്ടാം സ്ഥാനം ജവാന. സി മൂന്നാം സ്ഥാനം അന് പ്രമോദ് എന്നിവര്‍ സ്വന്തമാക്കി. യു.പി വിഭാഗത്തില്‍ ഒന്നാം സ്ഥാനം- വൈഗ ലക്ഷ്മി, രണ്ടാം സ്ഥാനം നിരഞ്ജന അനൂപ്, മൂന്നാം സ്ഥാനം പാര്‍വ്വതി.എസ്.നായര്‍, പൗര്‍ണ്ണവും ഹൈസ്‌കൂള്‍ വിഭാഗം ഒന്നാം സ്ഥാനം അല്‍ എസ്.അശോക്, രണ്ടാം സ്ഥാനം അല്‍ക്ക എസ്.വി, മൂന്നാം സ്ഥാനം സൂര്യദേവ് എ.കെ, നമിത പി.എം എന്നിവരും നേടി. കൂടാതെ പതിനേഴ് പേര്‍ക്ക് പ്രോത്സാഹനസമ്മാനവും നല്‍കി.

ചിത്രരചനാമത്സര ഉദ്ഘാടനം സംസ്‌കൃതി പ്രസി. ഇ.കെ.സേതുമാധവന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ കലാവിഭാഗം ചെയര്‍മാന്‍ രാജീവന്‍ മാസ്റ്റര്‍ അധ്യ
ക്ഷത വഹിച്ചു. സുബി വടകര ആശംസകള്‍ നേര്‍ന്നു. വിനോദ് പട്ടാണിപ്പാറ സ്വാഗതവും ബാലഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

summary: a drawing competition was organized for children based on the story of Ramayana in Perambra