വീണ്ടും ഡോക്ടർക്കു നേരെ കൈയ്യേറ്റം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍റെ അക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കായ് അന്വേഷണം ആരംഭിച്ച് പോലീസ്
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയെയാണ് ഇന്നലെ രാത്രി ചികിത്സയ്ക്കെത്തിയ രണ്ട് പേര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.
ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. വയനാട്ടില്‍ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി ആശുപത്രിയില്‍ കാണിച്ചപ്പോള്‍ മരുന്നു കിട്ടിയില്ലെന്നും ഇവര്‍ പറഞ്ഞു. തുടര്‍ന്ന് ഡോക്ടര്‍ മരുന്ന് എഴുതി നല്‍കി.
മരുന്ന് കൊടുക്കുന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് കൂടെ വന്ന ആള്‍ക്കും ചെവി അടഞ്ഞിട്ടുണ്ടെന്നും അയാള്‍ക്കും മരുന്ന് വേണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒ.പി ടിക്കറ്റ് എടുക്കാതെ മരുന്ന് തരില്ലെന്ന് നഴ്സുമാര്‍ പറഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്. ബഹളം കേട്ട് എത്തിയ ഡോക്ടര്‍ ഭരത് കൃഷ്ണയെ ഇവര്‍ അസഭ്യം പറയുകയും പിടിച്ചു തള്ളുകയുമായിരുന്നു.
ഡോക്ടറുടെ പരാതിയില്‍ നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.