പാലേരിയില്‍ കോണ്‍ഗ്രസിന്റെ കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു; പ്രതിഷേധ പ്രകടനവുമായി കോൺ​ഗ്രസ്


പാലേരി: പാലേരി പാറക്കടവ് കുന്നത്തുമ്മല്‍ സി.യു.സിയുടെ കോണ്‍ഗ്രസ് കൊടിമരം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം.

കൊടിമരം നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ പ്രകടനം നടത്തി.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ് സുനന്ദ്, മുടപ്പിലോട്ട് സതീശന്‍, സുമിത് കടിയങ്ങാട്, ശ്രീജിത്ത് കുന്നത്തുമ്മല്‍, അജയന്‍ മുടപിലോട്ട്, ഹരീഷ് മുടപ്പിലോട്ട്, സുധി കരിങ്ങാറ്റി,പ്രദീപന്‍ ചരിഞ്ഞപുറത്ത്, ബാബു നെല്ലിയുള്ളതില്‍, സദാനന്ദന്‍ കണ്ണന്‍ കോട്ടുമ്മല്‍, അരുണ്‍ കുമ്പളലോട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

summary: a demonstration was held to protest against the destruction of the congress flag i n paleri