കോഴിക്കോട് ബീച്ചില്‍ ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ചത്ത ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. ലയണ്‍സ് പാര്‍ക്കിന് പിന്നിലായാണ് ഡോള്‍ഫിന്റെ ജഡം അടിഞ്ഞത്.
ജഡത്തിന് ആറ്-ഏഴ് ദിവസത്തെ പഴക്കമുണ്ടാകുമെന്നാണ് കരുതുന്നത്. ഏതാണ്ട് 130-150 കിലോഗ്രാം തൂക്കവും 230 സെന്റിമീറ്റര്‍ നീളമുണ്ട്.
കോര്‍പ്പറേഷന്‍ വെറ്ററിനറി സര്‍ജന്‍ ഡോ. വി.എസ്. ശ്രീഷ്മയുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ആരോഗ്യവിഭാഗം ജഡം സംസ്‌കരിച്ചു.