‘റാസിക്കെ, നല്ല വലിപ്പമുണ്ട് കേട്ടോ…’ നിറഞ്ഞ് കവിഞ്ഞ് പുഴ, ഒഴുകി നീന്തി മുതല; വൈറലായി വയനാട് പനമരം പുഴയില്‍ നീന്തി പോകുന്ന മുതലയുടെ ദൃശ്യം (വീഡിയോ കാണാം)
മാനന്തവാടി: മഴക്കാലത്ത് നിറഞ്ഞൊഴുകുന്ന പുഴയിലൂടെ നീന്തി വരുന്ന മുതല നാട്ടുകാര്‍ക്ക് കൗതുകമായി. വയനാട് ജില്ലയിലെ പനമരം പുഴയിലാണ് സംഭവം.
മഴയില്‍ നിറഞ്ഞു കവിഞ്ഞ പുഴയിലൂടെയാണ് മുതല നീന്തി വരുന്നത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുഴയ്ക്ക് കുറുകെയുള്ള പാലത്തില്‍ മുതലയെ കാണാനായി നിരവധി പേരാണ് ഉണ്ടായിരുന്നത്.
പാലത്തിന് മുകളില്‍ തടിച്ച് കൂടിയവരില്‍ ആരോ എടുത്ത മുതലയുടെ വീഡിയോ ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. തന്നെ കാണാനായി പാലത്തിന് മുകളില്‍ നില്‍ക്കുന്ന ആളുകളെയൊന്നും കൂസാതെ പുഴയുടെ നടുവിലൂടെ വളരെ സാവധാനം മുതല നീന്തി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
മുതലയ്ക്ക് നല്ല വലിപ്പമുണ്ടെന്നും മറ്റും കാഴ്ചക്കാരിലൊരാള്‍ സുഹൃത്തിനോട് പറയുന്നത് വീഡിയോയുടെ പശ്ചാത്തലത്തില്‍ കേള്‍ക്കാം. എന്തായാലും പനമരം പുഴയില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നാട്ടുകാര്‍.
വീഡിയോ കാണാം:
summary: a crocodile swimming through the overflowing river in mananthawadi