വയലിലെ കാനയിൽ കുടുങ്ങിയ നിലയിൽ പശു; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന
പേരാമ്പ്ര: മൂരികുത്തി നടുക്കണ്ടി താഴെ വയലിലെ കാനയിൽ കുടുങ്ങിയ പശുവിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. പുറച്ചേരിമീത്തൽ ശ്രീജിത്തിന്റെ മേയ്ക്കാൻ വിട്ട പശുവാണ് വയലിലുള്ള കാനയിൽ കുടുങ്ങി പോയത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
കൈകാലുകൾ കുഴഞ്ഞ് ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു. വിവരം ലഭിച്ചതിന് തുടർന്ന് പേരാമ്പ്രയിൽ നിന്നും സീനിയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ ടി റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്ത് എത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേനയും നാട്ടുകാരും കൂടി പശുവിനെ സുരക്ഷിതമായി കരയ്ക്കുകയറ്റി.

അഗ്നി നിലയത്തിലെ ഉദ്യോഗസ്ഥരായ ജി ബി സനൽരാജ്, എ കെ ജിഷാദ് , ബി അശ്വിൻ, എം ജയേഷ്, ഹോം ഗാർഡ് അനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.