വളയം കുയിതേരിയിൽ പശു കിണറ്റില്‍ വീണു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാസേന
വളയം: കുയിതേരിയിൽ കിണറ്റില്‍ വീണ പശുവിനെ രക്ഷപ്പെടുത്തി. ചെറുവലത്ത് മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ള പശുവാണ് ഇന്നലെ വൈകുന്നേരത്തോടെ പുല്ല് മേയുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണത്. പശു വീണുകിടക്കുകയാണെന്ന് കണ്ട ഉടമ നാദാപുരം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന ഉടന്‍ സ്ഥലത്തെത്തുകയും പശുവിനെ രക്ഷപ്പെടുത്തകയും ചെയ്തു. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ശിഖിലേഷ് കിണറിൽ ഇറങ്ങി സേഫ്റ്റി ബെൽറ്റ്, ഹോസും കയറും എന്നിവ പശുവിനെ പരിക്കുകൾ കൂടാതെ പുറത്തെത്തിച്ചു. സേനയ്‌ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ ഷമേജകുമാർ, സുജാത് കെ.എസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ആദർശ് വി.കെ, ലിനീഷ് കുമാർ, സുധീപ് എസ്.ഡി.സജീഷ്. കെ.ജിഷ്ണു ആർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
Description: A cow fell into a well at Valayam; Nadapuram Agni Rakshasena as rescuers