പട്ടികടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവോ ഇല്ല; കണ്ണൂരില്‍ പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു



കണ്ണൂര്‍:
കണ്ണൂരില്‍ പേ വിഷബാധ ലക്ഷണങ്ങള്‍ കാണിച്ച പശു ചത്തു. ഇന്നു രാവിലെയാണ് പശു ചത്തത്. ചാല സ്വദേശി പ്രസന്നയുടെ പശുവാണ് ചത്തത്.

എന്നാല്‍ പശുവിനെ പട്ടി കടിച്ചതായുള്ള ലക്ഷണങ്ങളോ മുറിവുകളോ കണ്ടെത്തിയിട്ടില്ല. പുല്ലില്‍ നിന്നോ മറ്റോ പേ ഏറ്റതാകാമെന്നാണ് പ്രാഥമിക നഗമനം. പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമേ പേവിഷബാധ തന്നെയാണോയെന്ന കാര്യം സ്ഥിരീകരിക്കൂവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ തന്നെ പശു അസ്വസ്ഥകള്‍ കാണിച്ചിരുന്നുവെന്നും അക്രമാസക്തമായിരുന്നുവെന്നും വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി പശുവിനെ മരത്തില്‍ കെട്ടിയിടുകയായിരുന്നു. കറവയുള്ള പശുവായിരുന്നു.

സുരക്ഷിതമായി പശുവിനെ മരവു ചെയ്യും. അതിനായുള്ള നടപചികള്‍ ഉടന്‍ ആരംഭിക്കും. പശുവുമായി ഇടപഴകിയ ആളുകള്‍ക്ക് കുത്തിവെപ്പ് നല്‍കാനും തീരുമായിട്ടുണ്ട്.