ഓണാവധി ആഘോഷിക്കാനുള്ള യാത്ര അന്ത്യയാത്രയായി; ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തില്‍ വയനാട് സ്വദേശികളായ ദമ്പതികള്‍ക്കും മകനും ദാരുണാന്ത്യം
ബത്തേരി: കർണ്ണാടകയിലെ ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ ദമ്പതികളും മകനും മരിച്ചു. ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. വയനാട് പൂതാടി സ്വദേശി അഞ്ജു, ഭർത്താവ് ധനേഷ്, ഇവരുടെ എട്ട് വയസുകാരനായ മകനുമാണ് അപകടത്തില്‍ മരിച്ചത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം നടന്നത്. ഓണാവധി ആഘോഷിക്കാൻ ഗുണ്ടൽപേട്ടിലേക്ക് പോയതായിരുന്നു കുടുംബം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായത്.
കർണാടക റജിസ്ട്രേഷനിലുള്ള ലോറി ആണ് ഇടിച്ചത്. ലോറി ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്നാണു സൂചന. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങള്‍ പൂർത്തീകരിച്ച ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
Summary: Going down to celebrate Onavadhi was a final journey; A couple and their son from Wayanad met a tragic end in a car accident in Gundalpet