‘കെ.പി മാമദ് കുട്ടിയുടെ മരണം മുസ്ലിംലീഗ് പ്രസ്ഥാനത്തിനും പ്രദേശത്തിനും തീരാ നഷ്ടം’; ചാലിക്കരയില്‍ അനുശോചന യോഗം സംഘടിപ്പിച്ചു
ചാലിക്കര: മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റ് കെ.പി മാമദ് കുട്ടിയുടെ മരണത്തില്‍ ചാലിക്കര ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം ചേര്‍ന്നു. അംഹാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗം എസ്.കെ അസ്സയിനാര്‍ ഉദ്ഘാടനം ചെയ്തു.
ചാലിക്കരയിലെ മത രാഷ്ട്രീയ സാമൂഹ്യ മണ്ഡലത്തില്‍ നിറസാനിദ്യമായിരുന്ന കെ.പി മാമദ് കുട്ടിയുടെ മരണം മുസ്ലിംലീഗ് പ്രസ്ഥാനത്തിനും ചാലിക്കര പ്രദേശത്തിനും തീരാ നഷ്ടമാണന്ന് എസ്.കെ അസ്സയിനാര്‍ പറഞ്ഞു.
സി അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. സി ബാലന്‍, പി.കെ പ്രകാശന്‍, പ്രസന്നന്‍ പി.കെ ഇബ്രാഹിം, ലത്തീഫ്, സുലൈമാന്‍, കെ.അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.കെ നാസര്‍ സ്വാഗതം പറഞ്ഞു.