മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം ചികിത്സയെടുക്കുന്നവര്‍ക്ക് തുടര്‍ ചികിത്സാ സാധ്യതയും ലക്ഷ്യം; കീഴരിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം
കീഴരിയൂര്‍: കീഴരിയൂര്‍ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതോടൊപ്പം നിലവില്‍ ചികിത്സയെടുക്കുന്നവര്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തുടര്‍ ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
പ്രാഥമികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നിഷ വല്ലിപ്പടിക്കല്‍ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ എന്‍.എം സുനില്‍, പഞ്ചായത്തംഗങ്ങളായ ഐ.സജീവന്‍, സുരേഷ് മാസ്റ്റര്‍, ടി.വി ജലജ, കെ.ഗോപാലന്‍, അമല്‍ സാരാഗ എന്നിവര്‍ സംസാരിച്ചു. സമ്പൂര്‍ണ്ണ മാനസികാരോഗ്യം വിഷയത്തെക്കുറിച്ച് ഡോ. അനൂപ്, രമ്യചന്ദ്ര, ശില്പ എന്നിവര്‍ ക്ലാസുകള്‍ നല്‍കി.
മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് അഷ്റഫ് സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീലേഷ് നന്ദിയും പറഞ്ഞു. പരിശീലന പരിപാടിയില്‍ ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ്, ഇതര വകുപ്പ് ജീവനക്കാര്‍, ആശവര്‍ക്കര്‍, സി.ഡി.എസ് മെമ്പര്‍മാര്‍, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
summary: a comprehensive mental health training program was organized