ജൂനിയർ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു; വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥി റാ​ഗിങ്ങിനിരയായതായി പരാതി


പേരാമ്പ്ര: വടക്കുമ്പാട് ഹയര്‍സെക്കന്ററി സ്‌കൂളില്‍ പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാ​ഗ് ചെയ്തതായി പരാതി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ തരിപ്പിലോട് പുതുപ്പറമ്പില്‍ അലന്‍ അനീഷ് (16) ആണ് റാ​ഗിങ്ങിനിരയായത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം.

സീനിയർ വിദ്യാർത്ഥികളായ നാല് പേർ ചേർന്നാണ് അനീഷിനെ മർദ്ദിച്ചത്. വസ്ത്രങ്ങൾ ഔരി മാറ്റുകയും മുഖത്തു അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികൾക്കെതിരെ പേരാമ്പ്ര പോലീസിൽ പരാതി നൽകി.

Summary: A complaint was made that a Plus One student was raging in Vadakumpad Higher Secondary School