നാട്ടിന്‍ പുറങ്ങളിലെ നിരവധിപേര്‍ ഒത്തുചേര്‍ന്നു; നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി കാളിയത്ത് മുക്കില്‍ നടന്ന സമൂഹ നോമ്പുതുറ ആഘോഷമായി
അരിക്കുളം: കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. നാട്ടിന്‍പുറങ്ങളില്‍ നിന്നുള്ള മുന്നോറോളം പേര്‍ നോമ്പുതുറ പരിപാടിയില്‍ പങ്കെടുത്തു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാന്ദന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം രജില അധ്യക്ഷത വഹിച്ചു.
ഏപ്രില്‍ 15, 16.തിയ്യതികളിലായി കാളിയത്ത് മുക്കില്‍ നടക്കുന്ന നാട്ടൊരുമ സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായാണ് നോമ്പുതുറ സംഘടിപ്പിച്ചത്. സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നാട്ടിലെ കലാകാരന്മാരുടെയും കലാകാരികളുടെയും കലാവിരുന്നും 16ന് സാംസ്‌കാരിക സമ്മേളനവും നടക്കും.
സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഒന്‍പത് മണിയ്ക്ക് കൊച്ചിന്‍ ചന്ദ്രകാന്ത ട്രൂപ്പിന്റെ ‘നത്ത്മാത്താന്‍ ഒന്നാം സാക്ഷി’ നാടകവും അറങ്ങേറും.
നോമ്പിതുറയില്‍ വാര്‍ഡ് മെമ്പര്‍ എന്‍.എം.ബിനിത, എ.സി ബാലകൃഷ്ണന്‍, സിറാജ് മാസ്റ്റര്‍, ഹിദായത്തുള്ള പി.കെ.മുഹമ്മത് പാലോട്ട്, അഷറഫ് എന്‍.വിഎച്ച്, സി.എം രാധ, വി.എം ഉണ്ണി, കെ.വി ഷാജി എന്നിവര്‍ പങ്കെടുത്തു. സി.എം ഷിജു സ്വാഗതവും എ.എം ബബീഷ് നന്ദിയും പറഞ്ഞു.