ചോറോട് വാഹനാപകടത്തിൽ തുടർന്ന് കോമയിലായ ദൃഷാന ആശുപത്രി വിടുന്നു; വീട്ടിലേക്ക് മടങ്ങുന്നത് പത്ത് മാസങ്ങൾക്ക് ശേഷം, താമസം ഇനി കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്തെ വാടക വീട്ടിൽ
വടകര: ദേശീയപാതയിൽ ചോറോട് വച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇന്ന് ആശുപത്രി വിടും. പത്ത് മാസമായി കോമയിലാണ് ദൃഷാന. ഒരുപക്ഷെ വീടിന്റെ അന്തരീക്ഷം കുട്ടിയുടെ ആരോഗ്യ നിലയിൽ മാറ്റങ്ങളുണ്ടാക്കിയേക്കും എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള വാടക വീട്ടിലേക്കാണ് ദൃഷാനയും കുടുംബവും താമസിക്കുന്നത്. കുട്ടിയുടെ ചികിത്സ മുടങ്ങരുതെന്ന കാരണത്താലാണ് കുടുംബം നാട്ടിലേക് മടങ്ങാതേ ആശുപത്രിക്ക് സമീപം തന്നെയുള്ള വാടക വീട്ടിലേക്ക് മാറാൻ തീരുമാനിച്ചത്. ആശുപത്രി വിടുന്നതോടെ ഇത് വരെ സൗജന്യമായി ലഭിച്ചിരുന്ന മരുന്ന് ഇനി പുറത്ത് നിന്ന് വില കൊടുത്ത് വാങ്ങേണ്ടി വരും.. നിത്യ ചെലവിനു പോലും ബുദ്ധിമുട്ടുന്ന കുടുംബത്തിന് ചികിത്സാ ചെലവും വീട്ടു വാടകയും താങ്ങാവുന്നതിലും അപ്പുറമാണ്.

അതേസമയം, അപകടത്തിനിടയാക്കിയ കാർ ഓടിച്ച ഷജിലിനെ ദുബായിലെ ജോലി സ്ഥലത്ത് നിന്നും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാൾ നാട്ടിലെത്തി ഉടൻ കീഴടങ്ങുമെന്നാണ് സൂചന. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചാൽ മാത്രമേ ദൃഷാനയ്ക്ക് ഇൻഷുറൻസ് ലഭ്യമാക്കുന്ന നടപടികൾ വേഗത്തിലാക്കാൻ കഴിയുകയുള്ളൂ.
Description: A comatose Drishana leaves the hospital after a car accident with Chorode