പല നിറത്തില്‍ കുത്തിവരച്ച് കുരുന്നുകള്‍; ജി.എൽ.പി. സ്ക്കൂൾ മുതുവണ്ണാച്ചയുടെ നേതൃത്വത്തിൽ അംഗനവാടി കുട്ടികള്‍ക്കായി കളറിംഗ് മത്സരം സംഘടിപ്പിച്ചു
പേരാമ്പ്ര: അംഗനവാടി കുട്ടികള്‍ക്കായി കുത്തി വര എന്ന പേരില്‍ കളറിംഗ് മത്സരം സംഘടിപ്പിച്ചു. ജി.എൽ.പി. സ്ക്കൂൾ മുതുവണ്ണാച്ചയുടെ നേതൃത്വത്തിൽ നടന്ന കളറിങ്ങ് മത്സരത്തില്‍ വര്‍ണവരകളുടെ വിസ്മയം തീര്‍ക്കാനെത്തിയത് നിരവധി കുരുന്നു കലാകാരമ്മാരാണ്. മാതൃഭൂമി സിനിയർ ആർട്ടിസ്റ്റ് ബാലകൃഷ്ണൻ ഉള്ളിയേരി പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ പ്രധാനാധ്യാപകന്‍ ബാബു, പി.ടി.എ.പ്രസിഡന്റ് കരീം,നിജേഷ്,സൗദ,ആഷ,റഫ്ന,ഷൈജി, അനുഷ,അനുശ്രീ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർ ആതിര സമ്മാനദാനം നിർവ്വഹിച്ചു.