കനത്ത മഴയില്‍ കുറ്റ്യാടി കാവിലുംപാറയില്‍ തെങ്ങ് വീണ് വീട് തകര്‍ന്നു; യുവതിക്ക് പരിക്ക്‌


കുറ്റ്യാടി: കാവിലുംപാറയില്‍ ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് തകര്‍ന്നു. മൂന്നാംകൈ പുഴമൂലക്കല്‍ നാരായണന്റെ വീടാണ് തകര്‍ന്നത്.

ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. കനത്ത മഴയില്‍ തെങ്ങ് ഓട് മേഞ്ഞ വീടിന് മുകളിലേക്ക്‌ വീഴുകയായിരുന്നു. അപകടത്തില്‍ നാരായണന്റെ മകന്റെ ഭാര്യയ്ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.

മുറിയില്‍ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യയുടെ തലയില്‍ ഓട് വീണാണ് പരിക്കേറ്റത് എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ വീടിന്റെ പകുതി ഭാഗം തകര്‍ന്നിട്ടുണ്ട്.