തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; ഏകദേശം 45000 രൂപയുടെ നാശനഷ്ടം


നാദാപുരം: തൂണേരി മുടവന്തേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. കഞ്ഞിപ്പുരമുക്കില്‍ നൊട്ടയില്‍ പോക്കറിന്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്കാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ തീപിടിച്ചത്.

ഏകദേശം 2500ഓളം തേങ്ങ കത്തിനശിച്ചിട്ടുണ്ട്. തേങ്ങാക്കൂടയുടെ ഓടിട്ട മേല്‍ക്കൂരയും കത്തിനശിച്ചു. ഏതാണ്ട് 45000 രൂപയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചേലക്കാട്‌ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.

സ്റ്റേഷൻ ഓഫീസർ വരുൺ.എസ്, അസി.സ്റ്റേഷൻ ഓഫീസർ കെ.സി സുജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തില്‍ സീനിയർ ഫയർ ഓഫീസർ ഐ.ഉണ്ണികൃഷ്ണൻ, മറ്റ് ഫയർ ഓഫീസർമാരായ എസ്.ഡി സുധീപ്, വി.കെ ആദർശ്, മനോജ് കിഴക്കേക്കര, കെ.ബി സുകേഷ്, ഡി.അജേഷ് ,കെ.പി ഷാംജിത്ത് കുമാർ, കെ.എം ലിനീഷ് കുമാർ എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.