തൂണേരി ചാലപ്പുറത്ത് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു; 8000ത്തോളം തേങ്ങ കത്തി നശിച്ചു


തൂണേരി: ചാലപ്പുറത്ത് തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു. മലോല്‍ മൊയ്തു ഹാജിയുടെ വീടിനോട് ചേര്‍ന്നുള്ള തേങ്ങാക്കൂടയ്ക്കാണ് തീപിടിച്ചത്.

ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. തുടര്‍ന്ന് വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തെത്തി.

തേങ്ങ പുകയ്ക്കാന്‍ ഇട്ട തീ തേങ്ങ സൂക്ഷിക്കുന്ന കെട്ടിടത്തിലേക്ക് പടരുകയായിരുന്നു. ഏതാണ്ട് എട്ടായിരത്തോളം തേങ്ങ കത്തി നശിച്ചിട്ടുണ്ട്. വീടിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടം തേങ്ങാക്കൂടയായി മാറ്റുകയായിരുന്നു. കെട്ടിടത്തിന്റെ 75% കത്തിനശിച്ചിട്ടുണ്ട്.

സ്റ്റേഷൻ ഓഫീസർ എസ്.വരുണിൻ്റെ നേതൃത്വത്തിൽ ഫയർ & റെസ്ക്യൂ ഓഫീസർമാരായ എ. സതീഷ്, മനോജ് കിഴക്കേക്കര, കെ.ബി സുകേഷ്‌, കെ. ദിൽറാസ്, വി.കെ അരുൺ പ്രസാദ്, കെ.എംവിജീഷ്, എന്‍.കെ അഖിൽ, ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ എം സജീഷ്, എം.അനീഷ് എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തു.