പെരുവണ്ണാമൂഴിയില്‍ കാറ്റില്‍ വീടിനു മുകളില്‍ തെങ്ങ് വീണു; വീടിനു നാശം


പെരുവണ്ണാമൂഴി: കാറ്റില്‍ തെങ്ങ് വീണ് വീടിനുനാശം. ചക്കിട്ടപാറ പഞ്ചായത്തിലെ വാര്‍ഡ് 11-ല്‍ പൊന്മലപ്പാറ വളകുഴിയില്‍ രമണി ഷാജുവിന്റെ വീടിനാണ് നാശം സംഭവിച്ചത്.

ഞായറാഴ്ച രാവിലെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ സ്ഥലം സന്ദര്‍ശിച്ചു. ചക്കിട്ടപാറ വില്ലേജ് ഓഫീസില്‍ പരാതി നല്‍കി.