ഭാഗ്യം തുണച്ചു, വൻ ദുരന്തം ഒഴിവായി; പേരാമ്പ്ര പൈതോത്ത് റേഷൻ കടയുടെ മുകളിൽ തെങ്ങ് വീണു


പേരാമ്പ്ര: പേരാമ്പ്ര പൈതോത്ത് റേഷൻ കടയുടെ മുകളിൽ തെങ്ങ് വീണു. പൈതോത്ത് കുഞ്ഞികൃഷണന്റെ ഉടമസ്ഥതയിലുള്ള റേഷൻ കടയുടെ മുകളിലാണ് തെങ്ങ് വീണത്.

ഇന്ന് രാവിലെ 8.30ഓട് കൂടിയാണ് അപകടം നടന്നത്. സമീപത്തെ പറമ്പിലുള്ള തെങ്ങ് റേഷൻ കടയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

രാവിലെ ആയിരുന്നതിനാൽ അപകട സമയത്ത് റേഷൻ കട തുറക്കാത്തതിനാൽ ആളുകൾ എത്തിയിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

വാടക കെട്ടിടത്തിലാണ് റേഷൻ കട പ്രവർത്തിക്കുന്നത്. ഏകദേശം ഒരു ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടാകുമെന്നാണ് അനുമാനം. കടയുടെ മുകളിൽ വീണ് തെങ്ങ് മുറിച്ചു മാറ്റി.