പുറമേരിയിൽ ധർണാ സമരത്തിനിടെ തേങ്ങ വീണു; കോൺ​ഗ്രസ് നേതാവിന് പരിക്ക്


നാദാപുരം: പുറമേരി വാട്ടർ അതോറിറ്റിക്ക് മുൻപിൽ കോൺഗ്രസ് നടത്തിയ ധർണാ സമരത്തിനിടെ തേങ്ങ വീണ് ഒരാൾക്ക് പരിക്കേറ്റു. കർഷക തൊഴിലാളി ഫെഡറേഷന്റെ നാദാപുരം നിയോജക മണ്ഡലം സെക്രട്ടറി രാമചന്ദ്രനാണ് പരിക്കേറ്റത്. വാട്ടർ അതോറിറ്റിയുടെ കോമ്പൗണ്ടിലെ തെങ്ങിൽ നിന്നുമാണ് രാമചന്ദ്രന്റെ തലയിലേക്ക് തേങ്ങ വീണത്.

തെങ്ങിൽ നിന്നു താഴത്തേക്ക് പതിച്ച തേങ്ങ മരച്ചില്ലയിൽ തട്ടി രാമചന്ദ്രന്റെ തലയിലേക്ക് വീഴുകയായിരുന്നു. ഉടനെ പ്രവർത്തകരും പോലീസുകാരും ചേർന്ന് സമീപത്തെ ആയുർവേദ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.