ചോമ്പാല സ്വദേശിനിയുടെ സ്വർണ കൈചെയിൻ നഷ്ടപ്പെട്ടു


മുക്കാളി: ചോമ്പാല സ്വദേശിനിയുടെ സ്വർണ കൈചെയിൻ നഷ്ടപ്പെട്ടു. ശ്രീനാരായണ മഠത്തിന് സമീപം താമസിക്കുന്ന ബിന്ദു എന്നവരുടെ കൈ ചെയിനാണ് നഷ്ടപ്പെട്ടത്.

ജൂണ്‍ 26ന് ഉച്ചയ്ക്ക് 12.45ന് മുക്കാളിയുള്ള അനുപമ ജ്വല്ലറിക്ക് മുന്‍വശത്തുള്ള ബസ് സ്റ്റോപ്പിനടുത്ത് വച്ചാണ് കൈചെയിന്‍ നഷ്ടമായത്.

ഏതാണ്ട് രണ്ട് പവനടുത്ത് വരുന്നതാണ് ചെയിന്‍. സമീപത്തുള്ള സിസിടിവി ക്യാമറയില്‍ ചെയിന്‍ താഴെ വീഴുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9539091175 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.