ആനവണ്ടിയുടെ സൈഡ് സീറ്റിലിരുന്ന്‌ ‘കണ്ണൂരിന്റെ കുടകി’ലേക്ക്; കീശ കലിയാകാതെ തലശ്ശേരിയില്‍ നിന്നും ഒരു യാത്ര പോയാലോ!


കണ്ണൂര്‍: തലശ്ശേരി കെ.എസ്.ആർ.ടി.സിക്ക് കീഴിലുള്ള ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ നവംബർ 24ന് പൈതൽമല, ഏഴരക്കുണ്ട് വെള്ളച്ചാട്ടം, പാലക്കയംതട്ട് സ്ഥലങ്ങളിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കുന്നു. തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് രാത്രി 9.30ന് തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 490 രൂപയാണ് ചാർജ്. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും 9495149156, 9495650994 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മാത്രമല്ല കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നുണ്ട്‌. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം.

Description: A cheap trip to Paithalmala on KSRTC