കണ്ണൂർ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസ്; ഉള്ളിയേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ
ഉള്ള്യേരി: കണ്ണൂര്‍ സ്വദേശിയായ യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ ഉള്ള്യേരി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഉള്ളിയേരി ആക്കുപൊയില്‍ വീട്ടില്‍ വിഷ്ണുപ്രസാദ് (28) നെയാണ് പന്തീരാങ്കാവ് പോലീസ് പിടികൂടിയത്.
കണ്ണൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി കോഴിക്കോട് പാലാഴിയിലുള്ള ഫ്‌ലാറ്റില്‍ വച്ച് ബലാല്‍സംഗം ചെയ്തുവെന്നും നഗ്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നും വീട്ടുകാര്‍ക്കും അയച്ച് കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി നിരവധി തവണ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി.

കൂടാതെ പരാതിക്കാരിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള മോശമായ മെസ്സേജുകള്‍ ആളുകള്‍ക്ക് അയച്ച് കൊടുക്കുകയും ചെയ്തുവെന്നാണ് കേസില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Summary: A case where a woman from Kannur was raped by pretending to be in love with a promise of marriage; A youth from Ullieri was arrested